സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഉദ്ഘാടനം ചെയ്തു

Sopana Accadamy Inauguralകോട്ടയം: വേദശാസ്ത്രവും സംസ്‌കാരവും സമന്വയിപ്പിച്ചുള്ള ജീവിതശൈലിയിലൂടെ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനാകുമെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് അമേരിക്ക അദ്ധ്യക്ഷന്‍ മാര്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ പറഞ്ഞു. Photo Gallery
ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോട് അനുബന്ധിച്ച് നടത്തുന്ന സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ടിക്കോണ്‍. ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചടങ്ങില്‍ അദ്ധ്യക്ഷനായി. ന്യൂയോര്‍ക്ക് സെന്‍റ് വ്ളാഡിമര്‍ സെമിനാരി ഡീന്‍ ഫാ.ഡോ. ജോണ്‍ ബേര്‍, സെന്‍റ് ടിക്കോണ്‍ സെമിനാരി ഡീന്‍ ഫാ.ഡോ. സ്റ്റീവന്‍ വൊയ്തോവിച്ച്, സോപാന ഡയറക്ടര്‍ ഫാ. ഡോ. കെ.എം.ജോര്‍ജ്, ഫാ. ഡോ. ഒ.തോമസ്, ഫാ. ബിജേഷ് ഫിലിപ്പ്, ഫാ. സഖറിയ നൈനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓർത്തഡോക്സ് ചർച്ച് ഓഫ് അമേരിക്കയുടെ പ്രധാന മേലധ്യക്ഷൻ ശ്രേഷ്ഠ ടിക്കോൺ മെത്രാപ്പൊലീത്തായും സംഘവും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളവാസ്, വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ, ഫാ. മർക്കോസ് ജോൺ പാറയിൽ എന്നിവർ ചേർന്നു വരവേൽപ്പു നൽകി. ഓർത്തഡോക്സ് പൈതൃകവും പാരമ്പര്യവും തനിമയോടെ കാത്തുസൂക്ഷിക്കുന്ന പുതുപ്പള്ളി പള്ളി സന്ദർശിക്കുവാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നു ശ്രേഷ്ഠ ടിക്കോണ്‍ മെത്രാപ്പൊലീത്താ പറഞ്ഞു.

Comments

comments

Share This Post

Post Comment