ക്രിസ്മസ് ഡിലൈറ്റ് 2015

X-mas Delighsസിഡ്നി: സെ. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് എക്യുമെനികൽ ക്രിസ്മസ് കാരോൾ (ക്രിസ്മസ് ഡിലൈറ്റ് 2015) പൂർവ്വാധികം ഭംഗിയോടെ 2015 നവംബർ 29 ഞായരാഴ്ച വൈകിട്ടു 3.30 pm മുതൽ 7.30 pm വരെ സിഡ്നി എപ്പിംഗ് വെസ്റ്റ് പബ്ലിക് സ്കൂൾ ആഡിട്ടോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. റോഡ്സ് കോപ്ടിക് ഓർത്തഡോൿസ് ചർച്ച് വികാരി റവ. ഫാദർ അലക്സാണ്ടർ അസീസ് ഉത്ഘാടന കർമo നിർവഹിക്കുന്നതും സിഡ്നി ബഥെൽ മാർത്തോമ്മാ ചർച്ച് വികാരി റവ. ഫാദർ തോമസ് കോശി ക്രിസ്മസ് സന്ദേശം നല്കുന്നതും ആയിരിക്കും. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനങ്ങളും, സണ്ഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്ക്ക് ചാരുത നല്കും. ശ്രുതി മധുരമായ ഗാനങ്ങളാലും, വൈവിധ്യമാർന്ന കലാപരിപാടികളാലും സമ്പന്നമായ ക്രിസ്മസ് ഡിലൈറ്റ് 2015 സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

Comments

comments

Share This Post

Post Comment