റീജണൽ ഫാമിലി ആൻഡ്‌ യൂത്ത് കോണ്‍ഫ്രെൻസ്ഓസ്റ്റിനിൽ 

High Landമലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേണ്‍ റീജിയൻ ഫാമിലി ആൻഡ്‌ യൂത്ത് കോണ്‍ഫ്രൻസ് 2016 ജൂണ്‍ 29 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ ഓസ്റ്റിൻ ഹൈലാൻഡ്‌ ലേക്ക് കോണ്ഫ്രെലൻസ് സെൻററിൽ വച്ച് നടക്കും.
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഹുമൻറിസോർസ് സെൻറെർ ഡയറക്ടർ റവ. ഫാ. പി .എ ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും. കോണ്ഫ്രെ ൻസിൻറെ പ്രവർത്തനങ്ങൾക്കായി റവ. ഫാ . സാം മാത്യു (ഓസ്റ്റിൻ ) ഡയറക്ടർ, റവ. ഫാ. ജോയൽ മാത്യു (ഹൂസ്റ്റൻ ) ജോയിന്റ് ഡയറക്ടർ, ശ്രി. ചാർളി പടനിലം (കൌണ്‍സിൽ മെംബർ ) സെക്രട്ടറി , ശ്രി . കുര്യൻ പണിക്കർ (ഓസ്റ്റിൻ ) ട്രഷറർ എന്നിവരെ നിയമിച്ചതായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലകസിയോസ് മാർ യൂസബിയോസ് മെത്രാപ്പോലീത്ത കൽപനയിലൂടെ അറിയിച്ചു. പ്രാദേശിക പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്ന് ഫാ. സാം മാത്യു അറിയിച്ചു.
വാർത്ത: ചാർളി വി. പടനിലം

Comments

comments

Share This Post

Post Comment