ഹൂസ്റ്റണിൽ ഓർത്തഡോൿസ്‌ വില്ലേജിനു പ്രാരംഭ നടപടികൾ ആരംഭിക്കുന്നു

Orthodox Villageഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു “ഓർത്തഡോൿസ്‌ വില്ലേജിന്റെ” പ്രാരംഭ നടപടികൾ ആരംഭിക്കാനായി ഭദ്രാസനാസ്ഥാനത്തു അഭിവന്ദ്യ അലക്സിയൊസ്സ് മാർ യൂസബിയൊസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൌണ്‍സിൽ തീരുമാനിച്ചു.
നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി ഫാ.ഡോ. ജോയി പയ്ങ്ങോളിൽ, ചാർളി വർഗ്ഗീസ്സ് പടനിലം എന്നിവരെ കൌണ്‍സിൽ ചുമതലപ്പെടുത്തി. സെൻറെർ വികസനത്തോടനുബന്ധിച്ചു നിർമ്മിക്കുന്ന ചാപ്പൽ പ്ലാൻ, ഫണ്ട്‌ റൈസിംഗ്, ബജറ്റ്, 2016 വാഷിക അസ്സംബ്ലി, എന്നീ വിഷയങ്ങളും ഭദ്രാസന നടത്തിപ്പിന് ആവശ്യമായ മറ്റു വിഷങ്ങളും കൌണ്‍സിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനങ്ങളെടുത്തു.
അഭി.അലക്സിയൊസ്സ് മാർ യൂസബിയൊസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ബീസ്ലി – ഊർസ്ലേം സെൻററിൽ കൂടിയ കൌണ്‍സിൽ മീറ്റിംഗിൽ ഭദ്രാസന സെക്രടറി ഫാ. ജോയി പയിങ്ങോലിൽ, ഫാ. ശ്ലോമ്മോ ഐസക് ജോർജ്ജ്, ഫാ. മാത്യൂസ്‌ ജോർജ്ജ്, ചാർളി വർഗ്ഗീസ്സ് പടനിലം, ജോർജ്ജ് ഗീവർഗ്ഗീസ്സ്, എൽസണ്‍ സാമുവേൽ, ക്യപ്റ്റൻ ജെസ്സണ്‍ വർഗ്ഗീസ്സ് എന്നിവർ പങ്കെടുത്തു.
വാർത്ത: ചാർളി പടനിലം

Comments

comments

Share This Post

Post Comment