നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം 3-ാമത് വാര്‍ഷികവും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് സംഗമവും

Ministry of Human Empowermentറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ 3-ാമത് വാര്‍ഷിക സമ്മേളനവും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് സംഗമവും 2015 ഡിസംബര്‍ 6-ന് ഞായറാഴ്ച റാന്നി, തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. Notice
രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 10.30-ന് നടക്കുന്ന വാര്‍ഷിക സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വെരി.റവ. ജേക്കബ് ജോണ്‍സ് കോര്‍-എപ്പിസ്കോപ്പ, ഫാ.കെ.എ.ചെറിയാന്‍, റവ.ഫാ.സൈമണ്‍ വര്‍ഗീസ്, അഡ്വ.മാത്യൂസ് മഠത്തേത്ത്, ജേക്കബ് മാത്യു, പ്രൊഫ.പി.എ.ഉമ്മന്‍, അഡ്വ.നോബിന്‍ അലക്സ് സഖറിയ, വി.പി.മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ.ഒ.എ.നൈനാന്‍ ബോധവത്കരണ ക്ലാസ്സ് നയിക്കും.

Comments

comments

Share This Post

Post Comment