അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015

Cricket Tournamentമലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015 ഡിസംബർ 19 രാവിലെ 8 മണി മുതൽ കറ്റാനം അഞ്ചാംകുറ്റി ജംഗ്ഷന് സമീപമുള്ള ഗ്രൌണ്ടിൽ വെച്ച് നടക്കും.
ഒന്നാം സമ്മാനം നേടുന്ന ടീമിന് 5001 രൂപയും മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം നേടുന്ന ടീമിന് 3001 രൂപയും എവർറോളിംഗ് ട്രോഫിയും.
നിബന്ധനകൾ
•മത്സരത്തിൽ പങ്കെടുക്കുന്നതിനു ഒരു യൂണീറ്റിന് 350 രൂപ രജിസ്ട്രേഷൻ ഫീസ് ആയിരിക്കും.
•റി – രജിസ്ട്രേഷൻ ഫീസ് ഒരു യൂണീറ്റിന് 500 രൂപ
•രജിസ്ട്രേഷൻ സമയം ഡിസംബർ 19 രാവിലെ 11 മണിയ്ക്ക് അവസാനിക്കുന്നതാണ്. മുൻകൂട്ടി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
•ഒരു ടീമിൽ 9 അംഗങ്ങൾ മാത്രമേ പാടുള്ളൂ.
•ടീം അംഗങ്ങളുടെ പേരും വിവരങ്ങളും അടങ്ങിയ ഇടവക വികാരിയുടെ സാക്ഷ്യപത്രം മത്സരത്തിനു മുൻപ് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961262211, 9037991060

Comments

comments

Share This Post

Post Comment