ഓര്‍ത്തഡോക്സ് സഭ പ്രതിഭാസംഗമം നടത്തും

Prathibha Sangamamമലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പത്താം ക്ലാസ് മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ വ്യക്തികളെ അനുമോദിക്കുന്നതിനു സഭാതലത്തില്‍ പ്രതിഭാസംഗമം നടത്തും.
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ററി, തത്തുതുല്യ പരീക്ഷകള്‍ എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയവരും മറ്റ് പരിക്ഷകള്‍ക്ക് മൂന്നാം റാങ്ക് വരെ നേടിയവരും കലാ-കായിക രംഗങ്ങളില്‍ വിജയം വരിച്ചിട്ടുള്ളവരുമായ വ്യക്തികളുടെ ബയോഡേറ്റാ വികാരിയുടെ സാക്ഷ്യപത്രവും സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതവും 31ന് മുമ്പ് അപേക്ഷിക്കണം.
മേല്‍വിലാസം: അസോസിയേഷന്‍ സെക്രട്ടറി, കാതോലിക്കേറ്റ് ഓഫീസ്, ദേവലോകം, കോട്ടയം-04

Comments

comments

Share This Post

Post Comment