ബഹറിന് ദേശീയ ദിനത്തില് സെന്റ് തോമസ് യുവജന പ്രസ്ഥാനം ലേബര് ക്യാമ്പ് സന്ദര്ശിക്കും

മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലേ മാത്യ ദേവാലയമായ ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗവും, ആരാധന പഠനം സേവനം എന്നീ ആപ്ത വാക്ക്യങ്ങളെ ഉള്ക്കൊണ്ട് കഴിഞ്ഞ 54 വര്ഷങ്ങളിലായി ബഹറനില് പ്രവര്ത്തിക്കുന്ന സെന്റ് തോമസ് ഓര്ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം “മരു ഭൂമിയിലെ ക്രിസ്തീയ സാക്ഷ്യം” എന്ന തലക്കെട്ടോട് കൂടി ‘റഹ്മ” (ദയ, കരുണ, മനസലിവ്) എന്ന് പേരില്, ബഹറിന് ദേശീയ ദിനമായ ഡിസംബര് 16 ന് ലേബര് ക്യാമ്പ് നന്ദര്ശനം നടത്തും.
യുവജന പ്രസ്ഥാനത്തിന്റെ സേവന പ്രവര്ത്തനങ്ങളുടെ ഭാഗമായി ക്യാമ്പിലുള്ളവര്ക്ക് പുതിയ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. കഴിഞ്ഞ രണ്ട് വര്ഷങ്ങളിലായി നടത്തിവരുന്ന ഈ സേവന കാരുണ്യ ഉദ്യമത്തിലൂടെ മരു ഭൂമിയിലെ ക്രിസ്തീയ സാക്ഷികളാകുവാന് ലഭിച്ചിരിക്കുന്ന ഈ അവസരത്തില് പങ്കാളികളാകുവാന് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര് വര്ഗ്ഗീസ് യോഹന്നാന് വട്റ്റപറമ്പില്, സഹ വികാരി റവ. ഫാദര് എം. ബി. ജോര്ജ്ജ് എന്നിവര് അറിയിച്ചു.
മരുഭൂമിയിലെ ജീവിതസാഹചര്യങ്ങളോട് മത്സരിച്ച് ജീവിതം കരുപിടിപ്പിക്കുവാന് വിഷമിക്കുന്ന സഹോദരങ്ങളോട് നമുക്ക് തോന്നേണ്ട മനസ്സലിവാണ് “റഹ്മ” എന്നത് കോണ്ട് അര്ത്ഥമാക്കൂന്നത്. ഇതിനുവേണ്ടി കത്തീഡ്രലിലെ മാര് തെയോഫിലോസ് ഹാളില് പ്രത്യേകം ഒരുക്കിയിരിക്കുന്ന പെട്ടിയില് പുതിയ സസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും നിക്ഷേപിക്കാവുന്നതാണ്. ഭക്ഷണ സാധങ്ങളുടെ കിറ്റില് അരി മുതല് പാല് വരെയുള്ള പതിനൊന്ന് സാധനങ്ങളും, ബ്ലാങ്കറ്റ് മുതല് വാഷിംഗ് പൗഡര് വരെയുള്ള ഒന്പത് സാധനങ്ങള് അടങ്ങിയ വസ്ത്രങ്ങളുടെ കിറ്റും ഉണ്ടായിരിക്കും കൂടുതല് വിവരങ്ങള്ക്ക് സെക്രട്ടറി ക്രിസ്റ്റി പി. വര്ഗ്ഗീസ്(33791118) കോ-ഓര്ഡിനേറ്റര് സിബി ഉമ്മന് സെക്കറിയ (39733243) എന്നിവരുമായി ബന്ധപ്പെടുക
വാര്‍ത്ത: ഡിജു ജോണ്‍ മാവേലിക്കര

Comments

comments

Leave a Reply

Your email address will not be published. Required fields are marked *