ആരാധനാ പ്രശോഭയില്‍ സ്റ്റാറ്റന്‍ ഐലന്‍റ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയം

Koodashaന്യൂയോര്‍ക്ക്: പുതുതായി നിര്‍മ്മിച്ച സ്റ്റാറ്റന്‍ ഐലന്‍റ് സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ കൂദാശകര്‍മ്മം ഡിസംബര്‍ 11, 12 തീയതികളിലായി നടക്കുന്നു
ന്യൂയോര്‍ക്കിലെ നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്റ്റാറ്റന്‍ ഐലന്‍റ് എന്ന ചെറു ദീപില്‍ പ്രശോഭിതമായ ആഗോള ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനപൂരിതമാകുന്ന അമേരിക്കയിലെ പുരാതന ആദ്യദേവാലയം വിശുദ്ധ ഗീവറുഗീസ് സഹദായുടെ നാമത്തില്‍ ഏതാണ്ട് 16000 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതാണ്.
11ന് വൈകിട്ട് 6ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെയും, വികാരി ഫാ. അലക്സ് കെ. ജോയിയുടെയും മറ്റ് പ്രമുഖ വൈദീകരുടെയും നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും ധ്യാനപ്രഘോഷണത്തോടെയും കൂദാശ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കൂദാശയുടെ ഒന്നാം ഭാഗം നടക്കും. 12ന് രാവിലെ 8ന് പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം കൂദാശയുടെ രണ്ടാം ഭാഗം നടക്കും.
തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്തായെയും, സഹ വൈദീകരെയും, സമൂഹത്തിലെ മറ്റ് വിശിഷ്ടാതിഥികളെയും സ്വീകരിച്ച് ആനയിക്കും. പൊതുസമ്മേളനത്തില്‍ വിശിഷ്ടാതിഥികളും മീഡിയാ പ്രവര്‍ത്തകരും പങ്കെടുക്കും.
1977ല്‍ അമേരിക്കന്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്ത പുണ്യശ്ലോകനായ ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ സ്റ്റാറ്റന്‍ ഐലന്‍റിലെ 75 സീഡാര്‍ ഗ്രോവ് അവന്യുവില്‍സ്ഥാപിച്ച ഇടവക വടക്കേ ഗോളാര്‍ധത്തിലെ ആദ്യ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയാണ്. 2012ലെ കൊടുങ്കാറ്റില്‍ തകര്‍ന്ന ദേവാലയം ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് 28 സണ്‍സെറ്റ് അവന്യുവില്‍ പുതുതായിു പണിതുയര്‍ത്തിയത്.
കൂദാശ കര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ. അലക്സ് കെ. ജോയി, ട്രസ്റ്റി ആനി ജോണ്‍, സെക്രട്ടറി ജോസ് കെ. ജോയി എന്നിവര്‍ ആഹ്വാനം ചെയ്തു.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment