സെ.സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് ഫെബ്രുവരി 5ന്; റാഫിൾ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ചുള്ള റാഫിൾ കൂപ്പണ്‍ പ്രകാശനം ചെയ്തു. 2016 ഫെബ്രുവരി 5ന് നടത്തുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ വേദി അബ്ബാസിയയിലെ പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂൾ ആണ്. ഇടവകയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള മുഖ്യ വരുമാനമാണ് കൂപ്പണ്‍ വില്പനയിൽ കൂടെ ലക്ഷ്യമിടുന്നത്.
കൂപ്പണ്‍ പ്രകാശനം ഫാ.ജോണ്സൻ കുരുവിള ഇടവക ട്രസ്റ്റി കെ. രാജുവിന് നൽകി നിർവഹിച്ചു. ഇടവക വികാരി ഫാ. സഞ്ചു ജോണ്‍ ഇടവക ട്രസ്റ്റിയ്ക്ക് നൽകി കൂപ്പണിന്റെ ആദ്യ വില്പ്പനയും നടത്തി. ഹാർവെസ്റ്റ് ഫെസ്റ്റ് ജനറൽ കണ്വീനർ മാത്യൂസ് ഉമ്മൻ, കൂപ്പണ്‍ കണ്വീനർ അലക്സ്‌ പി. ജോർജ്, ജോയിന്റ് കണ്വീനർ ജോണ്‍ വർഗീസ്‌, ഫിനാൻസ് കണ്വീനർ വി.ടി. വർഗീസ്‌ എന്നിവർ സംബന്ധിച്ചു. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സംഘാടക സമിതി തീരുമാനം എടുത്തിരിക്കുന്നത്.
ഫെബ്രുവരി 5ന് വി.കുർബാനയെ തുടർന്ന് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ മലങ്കര ഓർത്തഡോൿസ്‌ സഭയിലെയും കുവൈറ്റിലെയും ആധ്യാത്മിക സാംസ്കാരിക നേതാക്കളെ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടത്തും. അതിന് ശേഷം സണ്‍‌ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രാർത്ഥനാ യോഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടത്തപ്പെടുന്നു.
ഉച്ചക്ക് ശേഷം പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് നയിക്കുന്ന ബീറ്റ്സ് ഓഫ് മ്യുസിക് ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. നാവിൽ കൊതിയൂറുന്ന കേരളാ, ഉത്തരേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തി നാടൻ തട്ടുകട, ഫുഡ്‌ സ്റ്റാളുകൽ, കുട്ടികൾക്കായുള്ള വിവിധ ഗെയ്മുകൾ, തുണിത്തരങ്ങൾ ഉൾപെടെയുള്ള വിവിധ സ്റ്റാളുകൽ എന്നിവയും ഉണ്ടായിരിക്കുന്നതാണ്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *