വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ 13 മുതല്‍ 21 വരെ കോട്ടയ്ക്കകത്ത് പഴയ സുറിയാനി പള്ളിയില്‍

Karthikapally Flexകാര്‍ത്തികപ്പള്ളി: സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ 13 മുതല്‍ 21 വരെ നടത്തുന്നു.
13ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പെരുന്നാള്‍ കൊടിയേറ്റ്, ഉച്ചയ്ക്ക് 2ന് മാര്‍ത്തോമന്‍ സ്മൃതിസംഗമം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. കോട്ടയം വൈദിക സെമെനിരാ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ഒ.തോമസ് ്സമൃതി സന്ദേശം നല്‍കും. എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് മുഖ്യപ്രഭാഷണം നല്‍കും.വൈകിട്ട് 5ന് വസന്തറാസ. 16ന് 10ന് പെരുന്നാള്‍ ഒരുക്കധ്യാനം, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം. 18ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം. 19ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് കുടുംബസംഗമം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന.
20ന് രാവിലെ 6.15ന് പ്രഭാത നമസ്കാരം, 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 8.15ന് റാസ, ആശീര്‍വാദം, ആകാശദീപക്കാഴ്ച. 21ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, 8.15ന് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, കൊടിയിറക്ക്, ആശീര്‍വാദം, കെമുത്ത്, വെച്ചൂട്ട് എന്നിവ നടക്കും.
വികാരി ഫാ. ജോസഫ് ശാമുവേല്‍, ട്രസ്റ്റി കോശി പി. ഏബ്രഹാം, സെക്രട്ടറി ഡാനിയേല്‍ തോമസ്, പെരുന്നാള്‍ കണ്‍വീനര്‍ തോമസ് ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment