ഫുജൈറ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഫുജൈറ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന് പ്രശസ്ത ഹൃദ്രോഗവിദഹ്ദന്‍ ഡോ. വി.ജെ. സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. ഹൃദ്രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്ന ഈ കാലയളവില്‍ നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും, സൂക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വസ്തുതകളെപ്പറ്റിയും വിശദമായി അവതരിപ്പിച്ചു. പ്രതിരോധമാണ് പ്രതിവിധിയേക്കാള്‍ ഉത്തമമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. വികാരി ഫാ. ലിജോ ജോസഫ്, ട്രസ്റ്റി ഡോ.കെ.സി. ചെറിയാന്‍, സെക്രട്ടറി ജോജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *