മലങ്കര സഭയുടെ മാര്‍ത്തോമ്മന്‍ പൗതൃകത്തിന്‍റെ ഈറ്റില്ലമാണ് നിരണം പള്ളി: പരിശുദ്ധ കാതോലിക്കാ ബാവാ

Niranam Perunalനിരണം: മലങ്കര സഭയുടെ മാര്‍ത്തോമ്മന്‍ പൗതൃകത്തിന്‍റെ ഈറ്റില്ലമാണ് നിരണം പള്ളിയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ഭാരതത്തിലെ ക്രൈസ്തവരുടെ പൈതൃകം മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ആ പൈതൃകം ഉള്‍ക്കൊള്ളുന്നവര്‍ക്ക് നിരണം പള്ളി ഏറ്റവും അമൂല്യമായ നിധിയാണ്. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം പള്ളി പെരുന്നാള്‍ സമാപന ദിവസം നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
തുടര്‍ന്ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ പൊതുസമ്മേളനം നടന്നു. സാംസ്കാരിക കേരളത്തിന്‍റെ അഭിമാനമാണ് നിരണം പള്ളിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇടവക വികാരി ഫാ. ജിജി വര്‍ഗീസ്, സഹവികാരി ഫാ. പി.ടി. നൈനാന്‍, ട്രസ്റ്റി എം.വി. ഏബ്രഹാം, സെക്രട്ടറി എബി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുമ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പള്ളികടവിലേക്ക് റാസയും വെച്ചൂട്ടും ഉണ്ടായിരുന്നു.

Comments

comments

Share This Post

Post Comment