ക്രിസ്മസ്-ന്യൂഇയര്‍ കലാസന്ധ്യ “ജ്യോതിസ് 2015″ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Jyothis Posterപുത്തൂര്‍: മാധവശേരി സെന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ” ജ്യോതിസ്” എന്ന പേരില്‍ നടത്തിവരുന്ന ക്രിസ്മസ്-ന്യൂഇയര്‍ കലാസന്ധ്യ ഈ വര്‍ഷവും 25നു വൈകിട്ട് 6നു നടത്തപെടുന്നു. പ്രശസ്ത സീരിയല്‍ അഭിനേത്രി ഷാലു കുര്യന്‍ ആണ് ജ്യോതിസ് 2015 ന്റെ മുഘ്യ അതിഥി.
ഏഷ്യാനെറ്റ് സീരിയലായ ‘ചന്ദനമഴ’യില്‍ ‘വര്‍ഷ’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ഈ വര്‍ഷത്തെ മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന് ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അന്ഗമായ ഷാലു കുര്യന്‍ നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്ന മല്ലപ്പള്ളി ആനിക്കാട് മാവുങ്കല്‍ ഫാ. എം.എ. തോമസിന്റെ മകളുടെ മകളാണ്.
മുന്‍ വര്‍ഷങ്ങളിലെ പോലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും സണ്‍‌ഡേ സ്ക്കൂള്‍ വിധ്യാര്തികളും അണിയിചോരുക്കുന്ന വിവിധ കലാപരിപാടികള്‍ ഇടവക വികാരിയുടെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിക്കുന്നതാണ്. ജ്യോതിസ് 2015 നോട് അനുബന്ധിച്ച് പ്രസ്ഥാനം നടത്തുന്ന ലക്കി ടിപ് നറുകെടുപ്പും, സമ്മാനദാനവും 27 നു വി. കുര്‍ബാനാനന്തരം നടത്ത പെടുമെന്നും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ മാത്യുസ് കോശി, സെക്രട്ടറി ജിജോ തോമസ്‌, ട്രഷറര്‍ ജോബ്സന്‍ ടി.ജെ., ജ്യോതിസ് കണ്‍വീനര്‍ ജിജോ ജോസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment