ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾ 24ന്

ദുബായ്: ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾ ഡിസംബർ 24 വ്യാഴം വൈകിട്ട് 6നു ആരംഭിക്കും. സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, യൽദോ പെരുന്നാൾ ശുശ്രൂഷകൾ, വിശുദ്ധ കുർബാന എന്നിവ നടക്കും. ശുശ്രൂഷകൾക്ക് കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്താ മുഖ്യ കാർമ്മികത്വം വഹിക്കും.
ഡിസംബർ 25 വെള്ളി വൈകിട്ട് 5:30ന് ഇടവക ദിനം ആഘോഷിക്കും. വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറും. ഇടവകയിൽ 25 വര്ഷം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കും. കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്താ മുഖ്യാതിഥി ആയിരിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം. കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജോസഫ് എന്നിവര് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04-3371122 എന്ന നമ്പരിൽ ബന്ദപ്പെടുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *