സെന്റ് മേരീസ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവല്‍സ്തര ശുശ്രൂഷകള്‍ക്ക് മാര്‍ തീമോത്തിയോസ് നേത്യത്വം നല്‍കും

Thimothy @ Manamaമനാമ: ശ്രീയേശു നാഥന്റെ തിരുജനന പെരുന്നാള്‍ ശുശ്രൂഷയായ ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും ആരാധനകള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്നു. ഡിസംബര്‍ 24 ന്‌ ബഹറിന്‍ കേരളീയ സമാജം ആഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് 6 മണിക്ക് സന്ധ്യ സനമസ്ക്കാരവും, 7:30 ന്‌ തീ ജ്വാല ശുശ്രൂഷയും, 8 മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ ആശീര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു. കെ., യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോതിയോസ് മെത്രാപോലീത്തയാണ്‌ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുന്നത്. 25ന്‌ വൈകിട്ട് 4 മണി മുതല്‍ ബഹറിന്‍ കേരളീയ സമാജം ആഡിറ്റോറിയത്തില്‍ വെച്ച് ഇടവക ദിനവും, ആദ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ക്രിസ്തുമസ് പുതുവല്‍സ്തര ആഘോഷങ്ങളും, ആദ്യഫലപ്പെരുന്നാളിന്റെ രണ്ടാം ഭാഗവും നടത്തപ്പെടുന്നു. തദവസ്തരത്തില്‍ ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന്‍ വിവിധയിനം കലാപരിപാടികളും, കൂടാതെ “ഞാന്‍ വിശ്വസിക്കുന്നു” എന്ന ബൈബിള്‍ ഡ്രാമാസ്കോപ്പ് നാടകവും ഉണ്ടായിരിക്കും.
ഡിസംബര്‍ 31 ന്‌ രാത്രി 8 മണി മുതല്‍ കത്തീഡ്രലില്‍ വെച്ച് നമസ്ക്കാരവും വി. കുര്‍ബ്ബാനയും തുടര്‍ന്ന്‍ 2016 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതുവര്‍ഷത്തിന്റെ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുമെന്ന്‍ കത്തീഡ്രല്‍ വികാ​‍രി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി അനോ ജേക്ക്ബ് കച്ചിറ, സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment