നല്ല വിദ്യാഭ്യാസവും സംസ്കാരവും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് മാതാപിതാക്കള്‍: ഋഷിരാജ് സിംഗ്

Cath Sangamamകാര്‍ത്തികപ്പള്ളി: ഉന്നത വിദ്യാഭ്യാസവും നല്ല സംസ്കാരവും പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടത് മാതാപിതാക്കളുടെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണെന്നും അനിതീയും അക്രമവും അവസാനിക്കുമ്പോള്‍ ക്രിസ്തു മനുഷ്യ ഹൃദയങ്ങളില്‍ ജനിക്കുമെന്നും ഡി.ജി.പി. ഋഷിരാജ് സിംഗ് ഐ.പി.എസ്.
കാര്‍ത്തികപ്പള്ളി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിപുരാതനമായ കാര്‍ത്തികപ്പള്ളി കത്തീഡ്രല്‍ സന്ദര്‍ശിച്ച ഋഷിരാജ് സിംഗ് എല്ലാവര്‍ക്കും ക്രിസ്മസ്-പുതുവത്സര ആശംസകളും നേര്‍ന്നു.
വികാരി ഫാ. ജോസഫ് ശാമുവേല്‍ ഏവൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്‍റ് ഫാ. ഫിലിപ്പ് തരകന്‍ ക്രിസ്മസ് ദൂത് നല്‍കി. കത്തീഡ്രല്‍ ട്രസ്റ്റി കോശി പി. ഏബ്രഹാം, ഷൈജു ഡാന്‍ വര്‍ഗീസ്, സുജാ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടവകാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

Comments

comments

Share This Post

Post Comment