സമഗ്രസൗഖ്യ വര്‍ഷം – ഉദ്ഘാടനം ഡിസംബര്‍ 31-ന്

രോഗങ്ങളും രോഗികളും ആശങ്കാജനകമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ശരീര – ആത്മ മനസ്സുകളുടെ സമ്പൂര്‍ണ്ണവും സമഗ്രവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സമൂഹത്തെ ബോധവത്ക്കരിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് മലങ്കര ഒാര്‍ത്തഡോക്സ് സഭ ആവിഷ്ക്കരിക്കുന്ന സമഗ്ര സൗഖ്യ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 31-ന് 3 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഒാഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. ഡോ. മാത്യൂ പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ആതുരസേവനരംഗത്തും വൈദ്യശാസ്ത്രത്തിനും സമൂഹത്തിനും സമഗ്ര സംഭാവന നല്‍കിയ മുതിര്‍ന്ന ഡോക്ടര്‍മാരെ യോഗത്തില്‍ ആദരിക്കും. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഫാ. പി.എ. ഫിലിപ്പ്, ഡോ. വര്‍ഗ്ഗീസ് പുന്നൂസ്, ഡോ. വൈ. ജോയി, പ്രൊഫ. പി.സി. ഏലിയാസ്, ഡോ. സിബി തരകന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment