കുവൈറ്റിലെ അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയെ പഴയപള്ളിയായി പ്രഖ്യാപിക്കുന്ന ഫലകം കുര്യാക്കോസ് മാർ ക്ലിമ്മീസ് അനാവരണം ചെയ്‌തപ്പോൾ. അലക്‌സിയോസ് മാർ യൗസേബിയോസ്, സഖറിയാസ് മാർ തെയോഫിലോസ്, ഏബ്രഹാം മാർ സെറാഫിം തുടങ്ങിയവർ സമീപം

pazhaua pally12

 

കുവൈറ്റ്  : അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയെ പഴയപള്ളിയായി പുനർനാമകരണം ചെയ്‌തു. അതു സംബന്ധിച്ചു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കൽപന കുർബാനയ്‌ക്കിടെ മലങ്കര ഭദ്രാസനാധിപൻ സഖറിയാസ് മാർ തെയോഫിലോസ് വായിച്ചു. പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് ഫലകം അനാവരണം ചെയ്‌തു. പദവികൾ ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്ന ബോധം വേണമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു.

Comments

comments

Share This Post

Post Comment