മാവേലിക്കര ഭദ്രാസനത്തിലെ അറുനൂറ്റിമംഗലം സെന്റ്‌.കുറിയാക്കോസ്‌ ഓർത്തഡോക്സ്‌ ഇടവകയിൽ എം.ജി.ഒ.സി.എസ്‌.എം യൂണിറ്റ്‌ സ്ഥാപിച്ചു.

 

Mavelikkara pally

മാവേലിക്കര ഭദ്രാസനത്തിലെ അറുനൂറ്റിമംഗലം സെന്റ്‌.കുറിയാക്കോസ്‌ ഓർത്തഡോക്സ്‌ ഇടവകയിൽ എം.ജി.ഒ.സി.എസ്‌.എം യൂണിറ്റ്‌ സ്ഥാപിച്ചു.

എം.ജി.ഒ.സി.എസ്‌.എം  കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഫിലൻ പി മാത്യു അച്ചന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക്‌ ശേഷം ആരംഭിച്ച യോഗത്തിൽ വികാരി ഫാ.ബിജി ജോൺ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റിനു ഇടവക തലത്തിൽ നടത്താവുന്ന പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ഫിലൻ അച്ചന്റെ സാന്നിദ്ധ്യത്തിൽ തന്നെ വരും വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

President: Fr. Biji John
Vice President: Jinu George
Male Secretary: Tinu Rajan George
Female Secretary: Renju Raju
Treasurer: Vijin John.

എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച്ച മീറ്റിംഗ്‌ കൂടാൻ തീരുമാനിച്ചു.
യോഗത്തിൽ മാവേലിക്കര ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം സെക്രട്ടറി നികിത്‌ കെ സഖറിയ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ ജോൺ , ഇടവക സെക്രട്ടറി സുനിൽ ബേബി , ഇടവക ട്രസ്റ്റി പി.ഒ മോനച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment