റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നമ്മുടെ സഭയുടെ നന്മയ്ക്കായി’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഫെബ്രുവരി 12-ന് ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി നിര്‍വ്വഹിക്കും.

nammude sabha site

 

റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നമ്മുടെ സഭയുടെ നന്മയ്ക്കായി’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഫെബ്രുവരി 12-ന് ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി നിര്‍വ്വഹിക്കും. ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ധ്യാന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. തോമസ് കൊക്കാപറമ്പില്‍ ആദ്യപ്രതി ഏറ്റുവാങ്ങും.
33 ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം റോയ് ചാക്കോയുടെ ഏഴാമത്തെ കൃതിയാണ്. സഭയില്‍ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങള്‍, മാറ്റംവരുത്തേണ്ട പ്രവര്‍ത്തന ശൈലികള്‍, വ്യതിയാനങ്ങള്‍ക്ക് വിധേയമാക്കേണ്ട ചിന്താഗതികള്‍, നടപടികള്‍ എന്നിവയെ കേന്ദ്രീകരിച്ച് റോയ് ചാക്കോ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 182 പേജുള്ള ഈ കൃതി. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ഒ. തോമസിന്‍റേതാണ് അവതാരിക. ബംഗളുരു യൂണൈറ്റഡ് തിയോളജിക്കല്‍ കോളേജ് പ്രൊഫസര്‍ റവ. ഫാ. ഡോ. എം.ഒ. ജോണ്‍ ആണ് പ്രസാധകന്‍. കോട്ടയം മലങ്കര സഭാദീപം പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ഈ പുസ്തകത്തിന് 100 രൂപയാണ് വില. ഫോണ്‍: 9446529577.

Comments

comments

Share This Post

Post Comment