ശതാബ്ദി നിറവില് മാധവശ്ശേരി പള്ളി പെരുന്നാളിനു കൊടിയേറി.

Pavithreswaram

മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ തെവോദോറോസ് സഹധായുടെ 1654 മത് ഓര്‍മ്മ പെരുന്നാളിനു വി.കുര്‍ബാനാനന്തരം വികാരി റവ. ഫാ. മാത്യു അബ്രഹാം കൊടി ഉയര്‍ത്തി. തുടര്‍ന്ന് നവീകരിച്ച കിഴക്കേ കുരിശിയുടെ കൂദാശക്ക്‌ ശേഷം ആരംഭിച്ച കൊടിമര ഘോഷയാത്ര 11: 30 നു പള്ളിയില്‍ എത്തിയതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ U.K , Europe, Africa ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് മേത്രാപോലീതായുടെ മഹനീയ സാന്നിധ്യം ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശേരി ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാളിന് അനുഗ്രഹമായിരിക്കും. വി. മൂന്നിന്മേല്‍ കുര്‍ബാന , പ്രാര്‍ത്ഥന യോഗങ്ങളുടെയും, ആത്മീയ സംഘടനകളുടെയും വാര്‍ഷികം ( കൊയിനോണിയ ) , വചന പ്രഘോഷണം ( റവ. ഫാ. ജിജു ജോണ്‍ വയലിറക്കത് ) , ധ്യാനം ( ശ്രി. റഞ്ചി ജോര്‍ജ് പുറമറ്റം ) , റാസ , ആകാശ ദീപ കാഴ്ച , മുന്‍ വര്‍ഷങ്ങളില്‍ സേവനം അനുഷ്ടിച്ച വൈദിക ശ്രേഷ്ടരെ ശതാബ്ധിയോടു അനുബന്ധിച്ച് ആദരിക്കല് ചടങ്ങുകളും പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

അപ്പോസ്തലിക സഭകള്‍ രക്തസാക്ഷികളുടെ കൂട്ടത്തില്‍ ആദരിക്കുകയും, മാര്‍ അപ്രേം പിതാവിനോടൊപ്പം ഓര്‍മ്മിക്കുകയും ചെയ്യുന്ന സഹദായുടെ ഓര്മ പെരുന്നാള്‍ എല്ലാ വര്‍ഷവും വലിയ നോമ്പിലെ ആദ്യ ശനിയാഴ്ചയാണ്. കൊന്‍സ്ടാന്റിനോപോളിലെ (ഇന്നത്തെ തുര്‍കി ) പ്രധാന ദേവാലയമായിരുന്ന ഹഗിയ സോഫിയ എന്ന ദേവാലയത്തിലെ സന്യാസി പട്ടകരനായിരുന്നു മാര്‍ തെവോദോറോസ്. ക്രിസ്തു മതം ഉപേക്ഷിക്കാത്തത്തിന്റെ പേരിലും, ദേവാലയം നശിപ്പിക്കുവാന്‍ അനുവധിക്കാത്തതിനാലും ജൂലിയന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് സഹദ കാരണകാരനായി. വിശുദ്ധ ദേവാലയം സംരക്ഷിക്കുന്നതിന്റെ പേരില്‍ ജീവന്‍ ബലി അര്‍പ്പിച്ച സഹദായുടെ മധ്യസ്ഥം നമ്മള്‍ക്ക് കാവലും കോട്ടയും ആയി തീരുവാന്‍ ഈ പെരുനാള്‍ ഇടയാകട്ടെ……

ഏവരെയും കര്‍തൃ നാമതിലേക്ക് സ്വാഗതം ചെയ്യുന്നു..

Comments

comments

Share This Post

Post Comment