കാട്ടൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപളളി തൃതീയ സുവര്‍ണ്ണ ജൂബിലി (ഗ്ലോറിയ 150) ഉദ്ഘാടനം ചെയ്തു

Kattoor pally

കാട്ടൂര്‍: വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന കാട്ടൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപളളിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തൃതീയ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവാലയങ്ങള്‍ സമൂഹത്തിന്‍റെ ഒരു തിരുത്തല്‍ ശക്തിയായി നിലകൊളേളണ്ടത് കാലത്തിന്‍റെ ആവശ്യമാണെന്നും കരുണയുടെ ഉറവവറ്റാത്ത ഒരു ദേവാലയമായി കാട്ടൂര്‍ സെന്‍റ് മേരീസ് പളളി മാറുകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.
ജൂബിലിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഭവനദാന പദ്ധതിയുടെ ഭാഗമായ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ദാനം ശ്രീ.ആന്‍റോ ആന്‍റണി എം.പി നിര്‍വ്വഹിച്ചു. ഭവന നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ശ്രീ.രാജു എബ്രഹാം എം.എല്‍.എ യും ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയും നിര്‍ദ്ധനരും നിരാലംബരുമായ യുവതികളുടെ വിവാഹ സഹായത്തിനുളള മംഗല്യനിധിയുടെ ഉദ്ഘാടനം സഭാ അത്മായ ട്രസ്റ്റി ശ്രീ.എം.ജി.ജോര്‍ജ്ജ് മുത്തൂറ്റും നിര്‍വ്വഹിച്ചു.
വികാരി റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, ജൂബിലി ജനറല്‍ കണ്‍വീനര്‍ ശ്രീ.എം.ജെ.ഗീവര്‍ഗീസ് മഠത്തിലേത്ത് എന്നിവര്‍ ജൂബിലി വര്‍ഷത്തിലെ വിവിധ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, റവ.ഫാ.കെ.എ.ചെറിയാന്‍, റവ.ഫാ.ഐവാന്‍ ജോസഫ് ഗീവര്‍ഗീസ്, വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, അഡ്വ.മാത്യൂസ് മഠത്തേത്ത്, അഡ്വ.മോഹന്‍ രാജ്, ജെറി മാത്യു സാം, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാകുമാരി, വാര്‍ഡ് മെമ്പര്‍ ശ്രീമതി കൃഷ്ണകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment