ത്യപ്പൂണിത്തുറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ കൺവെൻഷൻ നടത്തപ്പെട്ടു.

ത്യപ്പൂണിത്തുറ : ത്യപ്പൂണിത്തുറ ആസ്ഥാനമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിൻ കീഴിൽ നിലവിൽവന്ന സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ കൺവെൻഷൻ ത്യപ്പൂണിത്തുറ ലായം ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടർന്ന് ആരംഭിച്ച സുവിശേഷ യോഗത്തിൽ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. സുവിശേഷ യോഗത്തിൽ വന്ദ്യ ഇടയനാൽ,മത്തായി കോർ എപ്പിസെകോപ്പ മുഖ്യ പ്രഭാഷകനായിരുന്നു. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം അടിസ്ഥാനമാക്കിയായിരുന്നു സുവിശേഷ യോഗം നടത്തപ്പെട്ടത്. അന്ത്രയോസ് ശ്ലീഹായെപ്പോലെ മറ്റുള്ളവരെ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുകയും ക്രിസ്തുവിന്റെ അടുക്കലേയ്ക്ക് എത്തിയ്ക്കുന്നവരുമാകണമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളും വിവിധ ഇടവക വികാരിമാരും യോഗത്തിൽ ആദ്യന്തം സംബന്ദീച്ചു.

Leave a Reply

Your email address will not be published. Required fields are marked *