കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കായി ധ്യാനയോഗം സംഘടിപ്പിച്ചു

Site12

ഭിലായ്‌ : മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കും, കന്യാസ്ത്രീകൾക്കുമായി ത്രിദിന ധ്യാനയോഗം സംഘടിപ്പിച്ചു. ഫെബ്രുവരി 16 മുതൽ 18 വരെ ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷന് ചാപ്പലിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനകർമ്മം ഭദ്രാസനമെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ നിര്വ്വഹിച്ചു. വൈദീകസംഘം സെക്രട്ടറി ഫാ. കെ.ഐ. വര്ഗ്ഗീസ്‌ സ്വാഗതവും ഭദ്രാസന സെക്രട്ടറി ഫാ. എം.ജെ. മാത്യൂസ്‌ നന്ദിയും പ്രകാശിപ്പിച്ചു. റവ. ഫാ. ജോർജ്ജി ജോസഫ്‌ മുഖ്യപ്രസംഗകന് ആയിരുന്നു. 35-ഓളം വൈദീകരും കന്യാസ്ത്രീകളും യോഗത്തിൽ പങ്കെടുത്തു.

 

Comments

comments

Share This Post

Post Comment