നീ അനുഗ്രഹീതന്‍ – ഫാ.ബിജു പി.തോമസ് (ന്യൂ ഡല്‍ഹി)

ദേവാലയ പരിസരങ്ങളില്‍ വീണ്ടും വചനാമൃത പുണ്യകാലം പിറന്നു. ദൈവവചന ശ്രവണ സുവര്‍ണ്ണാവരം ഒരിക്കല്‍കൂടി. ദൈവവചന സ്പന്ദനം വേദിയില്‍ നിന്നും കാതു കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് വിദ്യുത്ച്ഛക്തി പ്രവാഹം പോലെ ശക്തിയായി പ്രസരിക്കുന്ന വിശുദ്ധ വാരങ്ങള്‍. മരിച്ച് മരവിച്ച ജീവിതങ്ങള്‍ ഇവിടെ വചന കേള്‍വിയില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നു. ജീവിക്കുവാന്‍ ആഗ്രഹംകെട്ടുപോയ ചിലരില്‍ ജീവിക്കുവാന്‍ ആഗ്രഹവും ജീവിതത്തോട് ആദരവും ജനിക്കുന്നു. തൊടുന്നതെല്ലാം കയ്പ്പായി മാറുന്ന, മുഖശ്രീ നഷ്ടപ്പെട്ട മുഖങ്ങളില്‍, മധുരം കിനിയും വചനം മന്ദസ്മിതം വിരിയിക്കുന്ന കാലഘട്ടം.

വചനത്തിന്‍റെ പൊരുള്‍
വചനത്തിന്‍റെ പൊരുള്‍ എന്താണ്? അനേകരെ കുഴയ്ക്കുന്ന ചോദ്യമാണ്. കപ്പദോക്യന്‍ പിതാവായ നിസ്സായിലെ ഗ്രിഗറി പറയുന്നത് ശ്രദ്ധിക്കുക “മനുഷ്യാ നീ സൃഷ്ടിയുടെ കിരീടമാണ്, സൃഷ്ടിതമായവയുടെ അധിനാഥനാണ് നീ, ദൈവത്തിന്‍റെ പ്രതിച്ഛായയാണ് നീ. നീ ചെയ്യേണ്ടത് എന്തെന്നോ, ക്രിസ്തുവില്‍ സ്വയം സാക്ഷാത്കരിക്കുക. അമരത്വം പ്രാപിക്കുക. നീ ശപിക്കപ്പെട്ടവനല്ല, നീ അനുഗ്രഹീതനാകുന്നു. എന്തെന്നാല്‍ അമരനായിരിക്കുന്നു” വചനത്തിന്‍റെ പൊരുള്‍ എന്നാല്‍ ദൈവ-മനുഷ്യ സംസര്‍ഗ്ഗത്തിന്‍റെ പൊരുള്‍ ആകുന്നു. ദൈവവചനം അമരത്വത്തിലേക്കുളള പ്രയാണത്തില്‍ അജ്ഞതയകറ്റി ജ്ഞാനവും, അന്ധകാരത്തെ വിദൂരീകരിച്ച് പ്രകാശവും നല്‍കി മനുഷ്യനെ ശക്തീകരിക്കുന്ന അനുഭവമാണത്.
ശ്രേഷ്ഠമായ വലിയനോമ്പില്‍ വചനശ്രവണ സുഖത്തിനായി അസുലഭ വിശുദ്ധ പുണ്യകാലം കനിഞ്ഞു നല്‍കിയ ദൈവകൃപ വാക്കാലുളള സ്തുതികള്‍ക്ക് വിധേയപ്പെടാത്തതാകുന്നു. പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ നൈഷ്ടികമായ വി.നോമ്പാചരണം അച്ചടക്കമുള്ള വിശ്വാസജീവിതം രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ സ്ഥാനം വഹിക്കുന്നു. വചനപാരായണവും, ശ്രവണവും, മനനവും, ധ്യാനവും ഇല്ലാത്ത ഒരു നോമ്പ് കാലം മഴയില്ലാത്ത വേനല്‍കാലംപോലെ വരണ്ടതാണ്.
അനുതാപത്തിലേക്കുളള വഴി
വചനം അനുതാപത്തിലേക്കും അതുവഴി പശ്ചാത്താപത്തിലേക്കും, പശ്ചാത്താപം വിശുദ്ധീകരണത്തിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍, എല്ലാ നൈഷ്ടിക ആത്മീയ വ്യാപാരങ്ങളും വിശ്വാസികളെ വിശുദ്ധീകരണത്തിലേക്കും അതുവഴി ആത്യന്തിക ദൈവീകരണത്തിലേക്കും നയിക്കുന്നുണ്ടോ എന്നത് പരിഗണിച്ചാകണം ആത്മീയ ക്രിയകള്‍ക്ക് മൂല്യം കുറിയ്ക്കുവാന്‍. ഇത്തരം ആയിത്തീരലിനെ സഭാപിതാക്കന്മാര്‍ റലശളശരമശേീി, വേലീശെെ, ഴഹീൃശളശരമശേീി എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പൂര്‍വ്വീകര്‍ പാടി നമുക്ക് കൈമാറി നല്‍കിയ “യേശുവെപ്പോലെ ആകുവാന്‍, യേശുവിന്‍ വാക്കു കേള്‍ക്കുവാന്‍…” “യേശുവിനെപ്പോലെയാകണം, എനിക്ക് യേശുവിനെപ്പോലെയാകണം” എന്നീ ഗാനങ്ങളില്‍ ദൈവീകനാകുകയാണ് ആത്മീയ ജീവിത ലക്ഷ്യം എന്ന് ലളിതമായി പറയുന്നുണ്ട്. യവനതത്വചിന്തകനായ പ്ലേറ്റോ ഈ ആയിത്തീരലിന് മൂന്ന് ഘട്ടങ്ങളും നിര്‍ദ്ദേശിക്കുന്നു;- ശുദ്ധീകരണം, പ്രകാശിപ്പിക്കല്‍, സംയോജിപ്പിക്കല്‍ എന്നിവ.
“ഗുരു! എപ്പോഴാണ് അനുതപിക്കേണ്ടത്?” ഒരിയ്ക്കല്‍, യഹൂദമത ഗുരുവായ ഏലിയാസറിനോട് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ചോദിച്ചു. അല്പസമയത്തെ മൗനത്തിനുശേഷം അദ്ദേഹം പ്രതിവചിച്ചു “നമ്മള്‍ മരിയ്ക്കുന്നതിനു മുന്‍പ്, തലേദിവസം അനുതപിക്കണം” ശിഷ്യന്മാര്‍ സംശയം പ്രകടിപ്പിച്ചു; “നമ്മള്‍ എപ്പോഴാണ് മരിക്കുക”, “അതറിയുകയില്ല, അതുകൊണ്ടുതന്നെ നാം എപ്പോഴും പശ്ചാത്താപം ഉളളവരായിരിക്കണം.” ഗുരു പറഞ്ഞു. പാപത്തെ സംബന്ധിച്ച ബോധ്യത്തിലേക്ക് ബോധത്തെ ഉണര്‍ത്തുന്നതാകണം വചനം. പരിശുദ്ധാത്മ വ്യാപാരത്താലാണ് പാപബോധത്തിലേക്ക് മനുഷ്യമനസ് ഉണരുക. പരിശുദ്ധാത്മാവിന്‍റെ പ്രധാനദൗത്യം തന്നെ പാപത്തെ സംബന്ധിച്ച അറിവ് നല്‍കുക എന്നതാണ്. യോഹന്നാന്‍ മാംദാനയുടെയും യേശുക്രിസ്തുവിന്‍റെയും, പ.പൗലോസ് ശ്ലീഹാ ഉള്‍പ്പെടെയുള്ള അപ്പോസ്തോലന്മാരുടെയും പ്രധാന പ്രഘോഷണ വിഷയം മാനസാന്തരം ആയിരുന്നു. ഒപ്പം മാനസാന്തരപ്പെടുന്ന പാപിയെ തേടുന്ന ദൈവസ്നേഹവും. കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുളള ആത്മീയ അനുഷ്ഠാനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അതിന്‍റെ അടിസ്ഥാനത്തിലാണ്.
പാപം പ്രവര്‍ത്തിക്കുന്നതിനുളള സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി പരിഗണിക്കപ്പെടുകയും തെറ്റുകാര്‍ ശിക്ഷിക്കപ്പെടാതെ മാന്യരായി ജീവിക്കുകയും ചെയ്യുന്ന സാമൂഹിക ക്രമം പാപത്തില്‍ അഭിരമിയ്ക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥ നിലനില്‍ക്കുന്നു. തെറ്റുകള്‍ ചെയ്താണെങ്കിലും അതില്‍ ഒരു നന്മ ആരോപിച്ച് തെറ്റിനെ മാന്യമാക്കുന്നു. പാപത്തിന്‍റെയും, രക്തത്തിന്‍റെയും, അഴിമതിയുടെയും ഫലത്തിന്‍റെ ഒരംശം സഭകള്‍ക്ക് നല്‍കിയാല്‍ സഭയിലും മുതിര്‍ന്ന സ്ഥാനം ലഭ്യമാകുന്നു. മാന്യത പരിപാലിക്കപ്പെടുന്നു. യൂദാ വലിച്ചെറിഞ്ഞ ധനം അഴിമതിയില്‍ കുളിച്ചു നിന്നിരുന്ന യെരുശലേം ദേവാലയ നേതാക്കന്മാര്‍പോലും ഉപയോഗിച്ചില്ല എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടേതാണ്. ദൈവവചനം കാലിക സമൂഹത്തെ തിരുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. വചനമെന്ന വാളിന്‍റെ ഇരുവായ്തല ശ്രദ്ധേയം തന്നെ.
വിശ്വാസി-മോക്ഷ യാത്രയില്‍
സഭാപിതാക്കന്മാര്‍ക്ക് വളരെ പ്രിയങ്കരമായ ഒരു വിഷയമാണ് വിശ്വാസജീവിതത്തെ ഒരു യാത്രയായി പരിഗണിച്ച് ധ്യാനിക്കുക എന്നത്. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഭാവനയിലും ക്രിസ്തീയ വിശ്വാസിയെ സീയോന്‍ സഞ്ചാരിയായും, യാത്രയെ മോക്ഷയാത്രയായും ചിത്രീകരിച്ചിരിക്കുന്നു. എല്ലാ യാത്രയുടെയും പ്രത്യേകത പുരോഗമനാത്മകം ആണെന്നതാണ്. ആത്മീയ ജീവിതത്തില്‍ യാത്ര ക്രമേണ പുരോഗമിക്കുകാണ്. പെട്ടെന്നുളള മാനസ്സാന്തരവും വളര്‍ച്ചയും സാദ്ധ്യമെങ്കിലും പടിപടിയായ വളര്‍ച്ചയാണ് ടൗമെേശിമയഹല ടുശൃശൗമേഹശ്യേ-ടെ ലക്ഷണമായി കാണുന്നത്. വിത്ത് പാകി, ജലം നല്‍കി പരിചരിച്ച്, മുളപ്പിച്ച് വളര്‍ത്തി ഫലം കായിക്കുന്ന രീതി. ഇസ്രായേല്‍ മക്കളുടെ മരുഭൂമിയിലൂടെ പലസ്തീന്‍ നാട്ടിലേക്കുളള പ്രയാണം ആത്മീയ തീര്‍ത്ഥ യാത്രയിലെ ഉദാത്ത മാതൃകയിലൊന്നാണ്. ഏതാനും മാസങ്ങള്‍ക്കൊണ്ട് ലക്ഷ്യ പ്രാപ്തി കാണേണ്ട യാത്ര ഏകദേശം നാല് ദശാബ്ദങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞുതിരിയേണ്ടതായിവന്നു. ചില അലച്ചിലുകള്‍ ആത്മീയ യാത്രയിലെ അനിവാര്യതകളാണ്. പ്രയാണത്തിലെ ല്യല ീിശേര ആയുള്ള സുന്ദരകാഴ്ചകള്‍, സുഖാനുഭവങ്ങള്‍, പ്രതിസന്ധികള്‍, ജീവന്‍-മരണ പോരാട്ടങ്ങള്‍ ഇവയെല്ലാം അഭിമുഖീകരിച്ച് പുരോഗമിക്കുന്ന യാത്ര….
പ്രയാണകാലത്തെ വിശ്രമം
നോമ്പുകാലം ഇത്തരം ഒരു പ്രയാണകാലമാണ്. ദൈവത്തിന്‍റെ തൃപ്പാദത്തിങ്കലിരുന്ന് വചനം കേള്‍ക്കുന്നത് മരുഭൂ യാത്രയില്‍ ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്ന മരുപ്പച്ചപോലെ സുഖകരം, ആശ്വാസകരം….മരുപ്പച്ചയുടെ സുഖശീതളഛായയില്‍ സ്ഥിരപ്രതിഷ്ഠരാകുന്നതിനല്ല. ഊര്‍ജ്ജ സംരക്ഷണത്തോടെയും വര്‍ദ്ധിതമായ ആവേശത്തോടെയും യാത്ര പുരോഗമിക്കുന്നതിനാണ്.
നോമ്പിനും വചനപ്രഘോഷണങ്ങള്‍ക്കും ഇത്തരം ചില അര്‍ത്ഥതലങ്ങളാണ് ഉളളത്. അല്ല, അത്തരം അര്‍ത്ഥങ്ങളേ ശരിയായിട്ടുള്ളൂ. മറ്റുളളവയെല്ലാം ആത്മീകതയിലെ അപഥ സഞ്ചാരങ്ങളാണ്. ആത്മീയതയുടെ യഥാര്‍ത്ഥ ലക്ഷ്യവും അര്‍ത്ഥവും നഷ്ടപ്പെടുകയും അയഥാര്‍ത്ഥവും നിഴലുമായതിനെ പിടിക്കുവാന്‍ ശ്രമിക്കുന്ന ആധുനിക പ്രവണതകളെ ഓര്‍ത്ത് കരയുവാനും സ്വയം ശുദ്ധിവരുത്തി ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുവാനും അനേകം പേരെ ശുശ്രൂഷിക്കുവാനും പ്രസംഗ പീഠത്തിലെ വ്യത്യസ്തങ്ങളാകുന്ന സാന്നിദ്ധ്യം സഹായകരമായിത്തീരുകയും ചെയ്യുന്നു.

Comments

comments

Share This Post

Post Comment