മലങ്കര ഓര്ത്തഡോക്സ് സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ കൂദാശ നടന്നു

 

church

ലണ്ടൻ : മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ–യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരം യുകെയിലെ സിൻഡല് (Swindon) 6 തീയതി
ഞായറാഴ്ച്ച കൂദാശ ചെയ്യ്തു. ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് നടന്ന കൂദാശയ്ക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
സിൻഡനിലെ ഭദ്രാസന മെത്രാപ്പോലീത്തായുടെ അരമനയായ ‘മലങ്കര ഹൗസില് ’ ഭദ്രാസനത്തിന്റെ കേന്ദ്ര ഓഫീസും, കോൺഫറൻസ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.
യൂറോപ്പിൽ ലണ്ടനിലെ ഒരു പളളി മാത്രമായിരുന്നു സഭയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ രണ്ടായിരത്തിലെ കുടിയേറ്റത്തിനുശേഷം യുകെയിൽ ലണ്ടൻ, ബ്രിസ്റ്റൾ,
ലണ്ടൻ നോർത്ത്, മാഞ്ചസ്റ്റർ, കേംബ്രിഡ്ജ്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിൽ സ്വന്തമായി പളളി വാങ്ങി.

യുകെയിലെ ഇരുപത്തിയഞ്ച് കോൺഗ്രിഗേഷൻ ഉൾപ്പെടെ യൂറോപ്പിൽ മുപ്പത്തിയഞ്ച് കോൺഗ്രിഗേഷനും, ആഫ്രിക്കയിൽ രണ്ടും കോൺഗ്രിഗേഷനുകൾ ഉണ്ട്.
ഇരുപത് വൈദികരും രണ്ടായിരത്തോളം കുടുംബാംഗങ്ങളും ഉളള ഭദ്രാസനത്തിൽ കൂടുതൽ സഭാംഗങ്ങളും യുകെയിലാണ് ഉളളത്. യുകെ, യൂറോപ്പ് ഭദ്രാസനത്തിന്റെ
പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. തോമസ് മാർ മക്കാറിയോസ് കാലം ചെയ്ത ശേഷം 2009 ൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായി

Comments

comments

Share This Post

Post Comment