കാതോലിക്കാ ദിനം ആചരിച്ചു

കുന്നംകുളം∙ ഓര്ത്തഡോക്സ് പള്ളികളില് കാതോലിക്കാ ദിനം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർഥനകശ് നടന്നു. തുടർന്ന് കാതോലിക്കാ പതാക ഉയർത്തിയതിന് ശേഷം വിശ്വാസികള് പ്രതിജ്ഞയെടുത്തു. കുന്നംകുളം ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില് മേഖലയിലെ പള്ളികളിലേക്ക് വാഹന റാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പളളിയില് നിന്നാരംഭിച്ച വാഹന റാലിക്കു മേഖലയിലെ പള്ളികളില് സ്വീകരണം നൽകി. ചിറളയം സെന്റ് ലാസറസ് പളളിയിലെത്തി സമാപിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത് ഉദ്ഘാടനം ചെയ്തു. വൈദിക സംഘം സെക്രട്ടറി ഫാ. പത്രോസ് ജി. പുലിക്കോട്ടില്, ഫാ.ജോർജ് ചീരന്, ഫാ. സഖറിയ കൊള്ളന്നൂര്, യുവജനപ്രസ്ഥാനം സെക്രട്ടറി ടെൻസൺ ബേബി എന്നിവര് നേതൃത്വം നൽകി
പാറയില് സെന്റ് ജോർജ് പള്ളിയില് . കാതോലിക്കാ ദിനം  ആചരിച്ചു. കുന്നംകുളം പട്ടണത്തില് കാതോലിക്കദിന റാലി നടത്തി.  ഫാ ഡോ .സണ്ണി ചാക്കോ പതാക ഉയർത്തി . കുർബാന മധ്യേ സഭയ്ക്കും സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായ്ക്കും വേണ്ടി പ്രത്യേക പ്രാർഥന നടത്തി . സഭയോടും കാതോലിക്കാ ബാവായോടും കൂറും വിശ്വാസവും ഊട്ടിയുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇടവകാംഗങ്ങള് പ്രതിജ്ഞയെടുത്തു തുടർന്ന് മധുരപലഹാര വിതരണവും ഉട്ടും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് മര്ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില് കാരുണ്യയാത്ര ഉണ്ടായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *