ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ ത്ത ഡോ ക്‌സ് സ ഭ കൊ ളോണ്‍ – ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരാചരണം

ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ ത്ത ഡോ ക്‌സ് സ ഭ കൊ ളോണ്‍ – ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിന് ഫാ. കെ.ടി.വർഗീസ് (Mount Horeb Ashram, Sasthamkotta)മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 20 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ഓശാനയുടെ പ്രത്യേക ശുശ്രൂഷയും പ്രദക്ഷിണവും കുരുത്തോല വിതരണം, എന്നിവയോടെ ഓശാനയുടെ ശുശ്രൂഷകൾ സമാപിക്കും.

മാർച്ച് 24 ന് പെസഹാ വ്യാഴാഴ്ച ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയിൽ വച്ച് വൈകുന്നേരം 7 മണിക്ക് പെസഹായുടെ ശുശ്രൂഷയും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 25 ന് ദു:ഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾ രാവിലെ ഒൻപതു മുതൽപ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടർന്ന് യാമപ്രാർഥനകളും പ്രദക്ഷിണവും, സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, ചൊറുക്ക സ്വീകരണവും ഉണ്ടായിരിക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

മാർച്ച് 26 ന് ദുഃഖശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. മാർച്ച് 27 ന് ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്റെ പ്രഖ്യാപനം വി. കുർബാന, സ്ലീബാ ആഘോഷവും തുടർന്ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ വിശുദ്ധ വാരം സമാപിക്കും.

ലോകം മുഴുവനും പുത്രന്‍ തമ്പുരാന്റെ പീഡാനുഭവും ഉയിര്‍പ്പും ആചരിക്കുകയും അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അവസരത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബേൺ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ ശുശ്രൂഷകളിലും വി.കുര്‍ബാനകളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ വിശ്വാസികളേയും പള്ളികമ്മറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു. ഓശാന ഒഴികെയുള്ള മറ്റു എല്ലാ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയിൽ വച്ച് തന്നെയായിരിക്കും നടത്തപ്പെടുക.

പള്ളിയുടെ അഡ്രസ്സ്: St.Petrus Krankenhaus (P:F.Saal) Bonnertalerweg 4-6, 53113 Bonn കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915,0163 7339681.

Comments

comments

Share This Post

Post Comment