തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. യേശുക്രിസ്തു പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍കഴുകിയ വലിയ അനുസ്മരണമാണ് ഈ ശുശ്രൂഷയിലൂടെ നിര്‍വ്വഹിക്കുന്നത്. മേല്പട്ടക്കാരാല്‍ മാത്രം നിര്‍വ്വഹിക്കപ്പെടുന്ന ശുശ്രൂഷ കൂടിയായതിനാല്‍ സഭയിലെയും ഭദ്രാസനത്തിലെയും ധാരാളം വൈദികരും വിശ്വാസികളും ഈ ശുശ്രൂഷയില്‍ സംബന്ധിക്കും. രണ്ട് മണിക്ക് തോട്ടമണ്‍ കത്തീഡ്രലില്‍ നമസ്കാരത്തിനു ശേഷം വന്ദ്യ റമ്പാച്ചന്മാരും എപ്പിസ്കോപ്പമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കായി ക്രമീകരിച്ചിരിക്കുന്ന പാരീഷ് ഹാളിലേക്ക് അഭിവന്ദ്യ തിരുമേനിയെ ആനയിക്കും. 3000 പേര്‍ക്ക് പങ്കെടുക്കാവുന്ന വിപുലമായ ക്രമീകരണമാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
പെസഹാ ശുശ്രൂഷയ്ക്ക് വടശ്ശേരിക്ക വി.മര്‍ത്തമറിയം തീര്‍ത്ഥാടന ദേവലയത്തില്‍ അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ദുഃഖവെളളി, ഉയിര്‍പ്പ് ശുശ്രൂഷകള്‍ കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപളളിയിലും ദുഃഖശനി കനകപ്പലം സെന്‍റ് ജോര്‍ജ്ജ് വലിയപളളിയിലുമാണ് നിര്‍വ്വഹിക്കുന്നത്. നൂറ്റി പതിനൊന്ന് വര്‍ഷമായ തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ചരിത്രത്തിലെ പ്രഥമ കാല്‍കഴുകല്‍ ശുശ്രൂഷയും നിലയ്ക്കല്‍ ഭദ്രാസനം രൂപീകരിക്കപ്പെട്ട ശേഷം ഭദ്രാസനത്തില്‍ മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്ന ആദ്യ ഹാശാ ആഴ്ച ശുശ്രൂഷ കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.

Comments

comments

Share This Post

Post Comment