മലങ്കര സന്യാസ സമൂഹത്തിന്‍റെ 20 മത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 5 മുതല്‍ 7 വരെ അടൂര്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റില്‍ വച്ച് നടത്തപ്പെടുന്നു

sanyasi sangamamഅഖില മലങ്കര സന്യാസ സമൂഹത്തിന്‍റെ 20 മത് വാര്‍ഷിക സമ്മേളനം
ഏപ്രില്‍ 5 മുതല്‍ 7 വരെ അടൂര്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റില്‍
വച്ച് നടത്തപ്പെടുന്നു. 5ന് 4 മണിക്ക് പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി
സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍
ദിവന്നാസ്യോസ് മുഖ്യ പ്രഭാഷണം നടത്തും. 7 മണിക്ക്
അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ധ്യാനം നയിക്കും.
8.30-ന് അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് വിഷയാവതരണം
നടത്തും. 6ന് 7.30-ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ്
വി.കുര്‍ബ്ബാന അര്‍പ്പിക്കും. 9.30-ന് ഫാ.ഡോ.ഗീവര്‍ഗീസ് കെ.
‘സന്യാസത്തിന്‍റെ ആധുനിക വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍
ക്ലാസ്സ് നയിക്കും. 11 മണിക്ക് സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി
പ്രഭാഷണം നടത്തും. 3 മണിക്ക് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്
ക്ലാസ്സ് നയിക്കും. 7 മണിക്ക് അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്
ധ്യാനം നയിക്കും. 7ന് 11 മണിക്ക് സമാപന സമ്മേളനം,
അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മുഖ്യ പ്രഭാഷണം
നടത്തും, എന്ന് സെക്രട്ടറി ഫാ.എം.സി.കുര്യാക്കോസ് അറിയിച്ചു.

Comments

comments

Share This Post

Post Comment