സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്ത്തനോത്ഘാടനം നിര്വ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്ത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016-17 വര്ഷത്തെ പ്രവര്ത്തനോത്ഘാടനം മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്‌- ആഫ്രിക്ക ഭദ്രാസനാധിപന് ഡോ. മാത്യൂസ്‌ മാര് തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നിര്വ്വഹിച്ചു. തുടര്ന്ന്‌ യുവജനപ്രസ്ഥാനത്തിന്റെ ഈ വര്ഷത്തെ ചിന്താവിഷയമായ ‘മൗനത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനക്ലാസിന്‌ മാര് തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി

 

ഏപ്രില് 6-ന്‌ വൈകിട്ട്‌ അബ്ബാസിയാ പാഴ്സനേജില് നടന്ന ചടങ്ങില് മഹാ ഇടവക വികാരി ഫാ. രാജു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. റെജി സി. വര്ഗ്ഗീസ്‌, ഇടവക ട്രഷറാര് തോമസ്‌ കുരുവിള, സെക്രട്ടറി ജിജി ജോൺ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, യുവജന പ്രസ്ഥാനം റീജണല് സെക്രട്ടറി ജോബിന് കെ. ജോർജജ്‌, മുന് ലേ-വൈസ്‌ പ്രസിഡണ്ട്‌ ജെറി ജോണ് കോശി എന്നിവര് ആശംസകള് അര്പ്പിച്ചു. യുവജനപ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡണ്ട്‌ അബു തോമസ്‌ ഉമ്മന് സ്വാഗതവും, സെക്രട്ടറി അജീഷ്‌ തോമസ്‌ നന്ദിയും പ്രകാശിപ്പിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *