St. Gregorious Orthodox Congregation Riyadh Central സംഘടിപ്പിക്കുന്ന 2016 ലെ OVBS ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

Ovbs 123

RIYADH OVBS 2016

St. Gregorious Orthodox Congregation Riyadh Central സംഘടിപ്പിക്കുന്ന 2016 ലെ OVBS ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ആരാധനയ്ക്ക് ശേഷം 12 മണിയോട് കൂടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌ വര്‍ഗീസ്‌ അദ്ധ്യക്ഷ്യം വഹിക്കുകയും 2016 OVBS ന്റെ സൂപ്രണ്ട് ശ്രീ. മാത്യു യോഹന്നാന്‍ ആമുഖപ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ ചിന്താവിഷയം “ ദൈവം നമ്മുടെ പരമാനന്ദം” പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു അദ്ധ്യക്ഷപ്രസംഗത്തിന് ശേഷം ഈ വര്‍ഷത്തെ OVBS ചെന്നൈ ഭദ്രാസനാധിപന്‍ അഭി. Dr. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി ഔപചാരികമായി വീഡിയോ കോണ്‍ഫ്രന്‍സ് ലൂടെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തില്‍ “പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നടുവില്‍ ദൈവം എന്റെ പരമാനന്ദം എന്ന് പറയുവാനും അനുഭവിപ്പാനും കഴിയണം” എന്ന്   പ്രസ്‌താവിക്കുയും ചെയ്തു. തുടര്‍ന്ന് വൈസ് പ്രസിഡന്റ്‌, OVBS 2016 സൂപ്രണ്ട്, സണ്‍‌ഡേ സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ്, കണ്‍വീനര്‍ എന്നിവര്‍ ചേര്‍ന്ന് OVBS പതാക ഉയര്‍ത്തിയതോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന 2016 ലെ OVBS ക്ലാസ്സ്‌കള്‍ക്ക് തുടക്കമായി. കൂട്ടായ്മയെ പ്രതിനിധീകരിച്ചു ശ്രീ. ROY D. PHILIP ആശംസ അറിയിക്കുകയും സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ ഗാനാലാപനവും നടത്തപ്പെട്ടു. കണ്‍വീനര്‍ ശ്രീ. ജോസ് ഇ. എബ്രഹാം  സ്വാഗതം ആശംസിക്കുകയും, സണ്‍‌ഡേ സ്കൂള്‍ ഹെഡ് മിസ്ട്രെസ് ശ്രീമതി. ANU  JACOB നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ മാസം 29 നു സമാപിക്കുന്ന ഈ വര്‍ഷത്തെ OVBS ന്റെ സമാപന അനുഗ്രഹ സന്ദേശം തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. Dr. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയാല്‍ നടത്തപ്പെടുന്നതാണ്.

 

Comments

comments

Share This Post

Post Comment