പാറയില് സെന്റ്‌ ജോര്ജ് പള്ളിയിലെ ഓര്ത്തഡോക്സ്‌ വെക്കേഷന് ബൈബിള് സ്കൂള് ( OVBS ) റാലിയോടെ സമാപിച്ചു

ovbs 101കുന്നംകുളം : പാറയില് സെന്റ്‌ ജോര്ജ് പള്ളിയിലെ ഓര്ത്തഡോക്സ്‌ വെക്കേഷന് ബൈബിള് സ്കൂള് ( OVBS ) റാലിയോടെ സമാപിച്ചു. “ദൈവം എന്റെ പരമാനന്ദം” എന്നതായിരുന്നു ഈ വര്ഷത്തെ പ്രധാന ചിന്താവിഷയം. രാവിലെ കുര്ബാനക്ക് ശേഷം നടന്ന സമ്മേളനത്തില് വികാരി ഫാ .ഡോ .സണ്ണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു .കുട്ടികള് ആത്മിയമായി വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ഫാ.ഡോ.സണ്ണിചാക്കോ തന്റെ അദ്ധ്യക്ഷപ്രസംഗത്തില് പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ,സമ്മാനദാനവും ഉണ്ടായിരുന്നു. പള്ളി കൈക്കാരന് ജോസ് ,കുന്നംകുളം സൺ‌ഡേ സ്കൂള് ജില്ല ഇൻസ്പെക്ടര് സി സി റോബിന്സ്, കൺവീനര് സോജ,  അദ്ധ്യാപകരായ ബേബി, ഷേര് ലി, നിഷ , കിന്സലി എന്നിവര് സംസാരിച്ചു

Comments

comments

Share This Post

Post Comment