അഖില മലങ്കര ശുശ്രൂഷക സംഘം സമ്മേളനം 26 മുതല്‍ പരുമലയില്‍

Srusrushaka sangamam

പരുമല : അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 26 മുതല്‍ 28 വരെ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നു. 26ന് 5 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്യും.7 മണിക്ക് ‘കൂദാശകളും പെരുന്നാളുകളും’ എന്ന വിഷയത്തില്‍ ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് ക്ലാസ്സ് നയിക്കും. 27ന് രാവിലെ 7.30-ന് ‘ശുശ്രൂഷകന്‍ ദൈവ തേജസ്സിലേക്ക് വളരേണ്ടവന്‍’ എന്ന വിഷയത്തില്‍ ഫാ.ജോജി കെ. ജോയി ക്ലാസ്സെടുക്കും. 9.45ന് ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര ചിന്താവിഷയ അവതരണം നടത്തും. 11.30ന് ഫാ.ജോണ്‍ റ്റി വര്‍ഗീസ് ധ്യാനം നയിക്കും. 2.30-ന് ഫാ.പി.സി.അലക്സാണ്ടര്‍ മോഡറേറ്ററായി ശില്പശാല നടത്തപ്പെടും. 7 മണിക്ക് ‘ആരാധനയില്‍ ശുശ്രൂഷകരുടെ പങ്കും ശ്രദ്ധിക്കേണ്ട കാര്യങ്ങളും’ എന്ന വിഷയത്തില്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്ത ക്ലാസ്സ് നയിക്കും. 28-ന് 7 മണിക്ക് അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. 8.30-ന് സമാപന സമ്മേളനം നടക്കും എന്ന് സെക്രട്ടറി പ്രൊഫ. ബാബു വര്‍ഗീസ് വല്യവീട്ടില്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment