അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ഏപ്രില്‍ 30-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ഏപ്രില്‍ 30-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, അഡ്വ.ജെയ്സി കരിങ്ങാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ڇബാലസമാജത്തിന്‍റെ സ്വാധീനം എന്നില്‍ڈ എന്ന വിഷയത്തില്‍ ഡീക്കന്‍ ജിത്തു തോമസ്, ആഷ്ന അന്ന വര്‍ഗീസ് എന്നിവര്‍ പ്രഭാഷണം നടത്തും. ദക്ഷിണ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂര്‍, അടൂര്‍-കടമ്പനാട്, തുമ്പമണ്‍, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, മാവേലിക്കര, നിരണം എന്നീ ഭദ്രാസനങ്ങളില്‍ നിന്നുളള സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഈ ഭദ്രാസനങ്ങളില്‍ നിന്നും വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ.ഫാ.ജെയിംസ് മര്‍ക്കോസ്, ജനറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ജേക്കബ് തോമസ്, ശ്രീമതി ആനി ജോണ്‍, ട്രഷറര്‍ ശ്രീ.ഷൈജു ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉത്തര മേഖലയില്‍പ്പെട്ട കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി, അങ്കമാലി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, തൃശ്ശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി എന്നീ ഭദ്രാസനങ്ങളുടെ സമ്മേളനം മെയ് 21-ന് ശനിയാഴ്ച 9.30 മുതല്‍ 3 മണി വരെ അങ്കമാലി ഭദ്രാസനാസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വച്ച് നടക്കും.

Comments

comments

Share This Post

Post Comment