മൗനത്തിന്‍റെ ആത്മീയതയില്‍ ജീവിതം നയിക്കുക : മാര്‍ പോളിക്കാര്‍പ്പോസ്

kattoor1റാന്നി : സഭാ പിതാക്കന്മാര്‍ കാട്ടിത്തന്ന വഴികളിലൂടെ മൗനത്തിന്‍റെ ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ കഴിയണമെന്ന് അഖില മലങ്കര യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപളളിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മൗനത്തിന്‍റെ സൗന്ദര്യം, വനാന്തരങ്ങളിലെ സുവിശേഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും സമ്മേളനത്തില്‍ വച്ച് നിര്‍വ്വഹിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ രൂപീകരണം നടത്തണമെന്ന് സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സഭയിലെ പളളികളില്‍ വെടിക്കെട്ട് നിര്‍ത്തലാക്കിയ പരിശുദ്ധ കാതോലിക്കാ ബാവായുടെ തീരുമാനത്തിന് സമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫാ.പി.വൈ.ജെസ്സന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയമായ ڇമൗനത്തിന്‍റെ സൗന്ദര്യംڈ എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച നടന്നു. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. പ്രസ്ഥാനം കേന്ദ്ര വൈസ്പ്രസിഡന്‍റ് റവ.ഫാ.ഫിലിപ്പ് തരകന്‍, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, ഇടവക വികാരി റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ ശ്രീ. ജോജി പി.തോമസ്, റീജിയണല്‍ സെക്രട്ടറി അഡ്വ.നോബിന്‍ അലക്സ് സഖറിയ, നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ശ്രീ.അനു വടശ്ശേരിക്കര, ജോയിന്‍റ് സെക്രട്ടറി മിന്‍റ മറിയം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment