നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 7-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 7-ന് ശനിയാഴ്ച 10 മണി മുതല്‍ കനകപ്പലം സെന്‍റ് ജോര്‍ജ്ജ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും. ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.ജോസഫ് സാമുവേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശ്രീമതി എയ്ഞ്ചല്‍ പ്രദീപ്, പന്തളം ക്ലാസ്സ് നയിക്കും. ڇബാലസമാജത്തിന്‍റെ സ്വാധീനം എന്നില്‍ڈ എന്ന വിഷയത്തില്‍ ജെഫിന്‍ വര്‍ഗീസ്, ആഷ്ന അന്ന വര്‍ഗീസ് എന്നിവര്‍ പ്രഭാഷണം നടത്തും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, റവ.ഫാ.ഒ.എം.ശമുവേല്‍, ശ്രീ.ജേക്കബ് തോമസ്, ശ്രീ.ജോര്‍ജ്ജ് വര്‍ഗീസ്, ശ്രീ.എബ്രഹാം സക്കറിയ, ശ്രീ.കെ.എസ്.എബ്രഹാം, ശ്രീമതി ആനി റ്റോബി തുടങ്ങിയവര്‍ പ്രസംഗിക്കും. ڇനിഴലും പൊരുളുംڈ വീഡിയോ പ്രദര്‍ശനവും ക്യാമ്പില്‍ നടക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും യൂണിറ്റ് വൈസ് പ്രസിഡന്‍റ്, യൂണിറ്റ് സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നിവരും ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment