വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ സെന്റ് മേരീസില്‍ ആചരിച്ചു.

11 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, വി. ഗീവര്‍ഗ്ഗീസ്സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാദരവുകളോടെആചരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് സന്ധ്യ നമസ്ക്കാരവുംധ്യാനപ്രസംഗവും തുടര്‍ന്ന്‌ റാസയും ആശീര്‍വാദവുംനടന്നു. വെള്ളിയാഴ്ച്ച രാവിലെ പ്രഭാത നമസ്ക്കാരം,വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ചെമ്പ്ടുപ്പ്, നേര്‍ച്ച്വിളമ്പ് എന്നിവ നടന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ.ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ഉമ്മന്‍സെഖറിയ, റവ. ഫാദര്‍ ഫിലൊപ്പോസ് ഡാനിയേല്‍, റവ.ഫാദര്‍ ഷിബു വര്‍ഗ്ഗീസ്, റവ. ഫാദര്‍ ജോര്‍ജ്ജ്എബ്രഹാം  എന്നിവര്‍ ആണ്‌ പെരുന്നാള്‍ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കിയത്. ആരാധനയില്‍പങ്കെടുത്ത ഏവര്‍ക്കും കത്തീഡ്രല്‍ ട്രെസ്റ്റി ജോര്‍ജ്ജ്മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ നന്ദിയുംഅറിയിച്ചു. മെയ് 9,10,12 തീയതികളില്‍ നടക്കുന്നധ്യാനയോഗങ്ങളില്‍ ഏവരും വന്ന്‌ സംബന്ധിച്ച്അനുഗ്രഹം പ്രാപിക്കണമെന്ന്‌ ഭാരവാഹികള്‍അറിയിച്ചു.

Comments

comments

Share This Post

Post Comment