മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ICON സ്കോളര്‍ഷിപ്പിന് അര്‍ഹരായ 200-ഓളം വിദ്യാര്‍ത്ഥികളുടെ സംയുക്ത സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2013, 2014, 2015 വര്‍ഷങ്ങളില്‍ ICON സ്കോളര്‍ഷിപ്പിന് അര്‍ഹരായ 200-ഓളം വിദ്യാര്‍ത്ഥികളുടെ സംയുക്ത സമ്മേളനം മെയ് 22-ന് ഞായറാഴ്ച 2 മണി മുതല്‍ റാന്നി, സെന്‍റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഡയറക്ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ڇആരോഗ്യവും വിദ്യാഭ്യാസവുംڈ എന്ന വിഷയം ആസ്പദമാക്കി ശ്രീമതി നാന്‍സി വര്‍ഗീസ് ക്ലാസ്സ് നയിക്കും. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, പ്രൊഫ.പി.എ.ഉമ്മന്‍, ശ്രീ.വി.പി.മാത്യു, പ്രൊഫ.ജെസ്സോ ആനി മാത്യു, അഡ്വ.നോബിന്‍ അലക്സ് സഖറിയ തുടങ്ങിയവര്‍ പ്രസംഗിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *