നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന “നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി”യുടെ ഉദ്ഘാടനം മെയ് 22-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് റാന്നി സെന്‍റ് തോമസ് അരമനയില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. ഭദ്രാസനത്തിന്‍റെ 5മത് വാര്‍ഷികത്തോടനുബന്ധിച്ച്, 2010-ല്‍ ജനിച്ച കുട്ടികളുടെ 1മത് ക്ലാസ്സ് മുതലുളള വിദ്യാഭ്യാസം ഏറ്റെടുത്തു നടത്തുന്നതിന് ആരംഭിച്ച പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികള്‍ക്കുളള പ്രഥമ സഹായ വിതരണവും സമ്മേളനത്തില്‍ നടക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *