ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് -രജിസ്ട്രേഷന്‍ കിക്ക് ഓഫുകള്‍ സജീവം

ന്യൂയോര്‍ക്ക്: ജൂലൈ 13 മുതല്‍ 16 വരെ എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് യോഗങ്ങള്‍ വിവിധ ഇടവകകളിലായി നടന്നുവരുന്നു.

ന്യൂയോര്‍ക്ക് വെസ്റ്റ് സേയ്വില്‍ സെന്‍റ് മേരീസ്, ന്യൂജേഴ്സി മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ്, പെന്‍സില്‍വേനിയ ബന്‍സേലം സെന്‍റ് ഗ്രിഗോറിയോസ് എന്നീ ദേവാലയങ്ങളില്‍ നടന്ന രജിസ്ട്രേഷന്‍ കിക്ക് ഓഫുകള്‍ക്ക്ശേഷം ന്യൂജേഴ്സി നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്‍റ് ബസേലിയോസ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയും കൂടി. ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷനായിരുന്നു.
ഏപ്രില്‍ 10-ന് ന്യൂയോര്‍ക്ക് പോര്‍ട്ട്ചെസ്റ്റര്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ നടന്ന കിക്ക്ഓഫിലും മാര്‍ നിക്കോളോവോസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. വികാരി റവ. ഡോ. ജോര്‍ജ് കോശി അധ്യക്ഷനായിരുന്നു.
ഏപ്രില്‍ 17-ന് ഫിലഡല്‍ഫിയ സെന്‍റ് തോമസ് ദേവാലയത്തില്‍ മാര്‍ നിക്കോളോവോസിന്‍റെ അധ്യക്ഷതയില്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടന്നു. ഫാ. എം കെ കുറിയാക്കോസ്, ഫാ. ഗീവറുഗീസ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഏപ്രില്‍ 24-ന് കോണ്‍ഫറന്‍സ് കമ്മിറ്റി വീണ്ടും ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍ സമ്മേളിച്ചു. മാര്‍ നിക്കോളോവോസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ഫാ. വറുഗീസ് എം ഡാനിയേലിന്‍റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ വേണ്ടതായ സഹകരണം നല്‍കി.
മെയ് 8-ന് സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫും സുവനീര്‍ പരസ്യം സ്വീകരിക്കുന്നതിന്‍റെ ഉദ്ഘാടനവും നടന്നു. വികാരി ഫാ. അലക്സ് കെ ജോയി അധ്യക്ഷനായിരുന്നു. ഫാ. അജു മാത്യൂസും സന്നിഹിതനായിരുന്നു.
വിവിധ ദേവാലയങ്ങളില്‍ നടന്ന യോഗങ്ങളില്‍ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ.. ജോളി തോമസ്, ട്രഷറാര്‍ ജീമോന്‍ വറുഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സാഖ് സഖറിയ, കമ്മിറ്റി അംഗങ്ങളായ ആനി ലിബു, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, ഷാജി വറുഗീസ്, പോള്‍ കറുകപ്പിള്ളില്‍, സജി എം പോത്തന്‍, സാറാ രാജന്‍, വറുഗീസ് ഐസക്, ബിനു മാത്യു, മുന്‍ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
മെയ് 29ന് സില്‍വര്‍ സ്പ്രിംഗ്സിലുള്ള സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടക്കും. ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിക്കും. വികാരി ഫാ. ജോണ്‍സണ്‍ സി ജോണിന്‍റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പങ്കെടുക്കും.
ന്യൂസ് : ജോര്‍ജ് തുമ്പയില്‍

Comments

comments

Leave a Reply

Your email address will not be published. Required fields are marked *