പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 5-ന് ഫലവൃക്ഷത്തൈകള്‍ നടുന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം-ഉം യുവജനപ്രസ്ഥാനവും സംയുക്തമായി പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 5-ന് ഫലവൃക്ഷത്തൈകള്‍ നടുന്നു. രാവിലെ 10-ന് അയിരൂര്‍ മാര്‍ ബഹനാന്‍ പഴയപളളിയില്‍ വികാരി വെരി.റവ.കെ.റ്റി.മാത്യൂസ് റമ്പാന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതിദിനാചരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 11.30-ന് വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്‍ററിലും ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ഫലവൃക്ഷത്തൈകള്‍ നടുന്നതായിരിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *