മാന്തളിര്‍ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂണ്‍ 5 ന് പരിസ്ഥിതി ദിനാചരണം നടത്തപ്പെടുന്നു

“മാന്തളിര്‍ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂണ്‍ അഞ്ച് ഞായറാഴ്ച 2016-17 വർഷത്തെ പ്രസ്ഥാന പ്രവര്‍ത്തന ഉദ്ഘാടനവും സ്കുള്‍ കിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തപ്പെടുന്നു.
ഞായറാഴ്ച രാവിലെ വി. കുർബ്ബാനയോട് ചേർന്ന് 9. 45 ന് മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി ശ്രീ.ജോര്‍ജ്ജ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും .ബഹു. ആറന്മുള നിയോജക മണ്ഡല MLA. ശ്രീമതി. വിണാ ജോര്‍ജ്ജ് സ്കുള്‍ കിറ്റ് വിതരണം നടത്തുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്യും.മാന്തളിര്‍ പളളി വികാരി ഫാ.ജോണ്‍ പി ഉമ്മന്‍ യോഗത്തിനു അദ്ധ്യക്ഷത വഹിക്കും.തുടർന്ന് പള്ളി അങ്കണത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിന പ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *