ബാലസമാജം പരിസ്ഥിതിദിനാചരണം ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ നടക്കും

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അഖില മലങ്കര ബാലസമാജം പരിസ്ഥിതിദിനാചരണം ഉദ്ഘാടനവും കേന്ദ്രകമ്മറ്റിയും ജൂണ്‍ 5-ന് ഞായറാഴ്ച 2 മണിക്ക് ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ നടക്കും. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്യും. ബാലസമാജം അംഗങ്ങള്‍ ഭവനങ്ങളിലും ദേവാലയങ്ങളിലും ചെടികള്‍, ഫലവൃക്ഷത്തൈകള്‍, തണല്‍ മരങ്ങള്‍ മുതലായവ നട്ടുപിടിപ്പിച്ചും ശുചീകരണം നിര്‍വ്വഹിച്ചും പരിസ്ഥിതിദിനാചരണത്തില്‍ പങ്കാളികളാകുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *