പുത്തൂർ മേഖലയിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ക്വിസ് മത്സരം “വൈജ്ഞാനികം 2016” നടത്തുന്നു

28പുത്തൂർ : മാധവശേരി സെന്റ് തെവോദോറോസ് ഓർത്തഡോക്സ്‌ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വായനാ ദിനമായി ആചരിക്കുന്ന ജൂൺ 17 വെള്ളിയാഴ്ച  ഉച്ചക്ക് 1:30 മുതൽ പുത്തൂർ മേഖലയിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ക്വിസ് മത്സരം “വൈജ്ഞാനികം 2016” നടത്തുന്നു . ഒരു സ്ക്കൂളിനു രണ്ടു പേരടങ്ങുന്ന ഒരു ടീം എന്ന നിലയിൽ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം വിദ്യാർത്ഥികൾക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഒന്നാം സമ്മാനം : 1501 രൂപ ക്യാഷ്  അവാർഡും ട്രോഫിയും

രണ്ടാം സമ്മാനം : 1001 രൂപ ക്യാഷ്  അവാർഡും ട്രോഫിയും

മൂന്നാം സമ്മാനം : 501 രൂപ ക്യാഷ്  അവാർഡും ട്രോഫിയും

അന്വേഷണങ്ങൾക്ക് : +91 8281 65 82 21 , +91 8129 59 02 46

Comments

comments

Share This Post

Post Comment