His Holiness Baselios Mar Thoma Paulose II Catholica Bava met Chief Minister Pinarayi Vijayan at Cliff House on 13th June 2016

തിരുവനന്തപുരം : രാഷ്ട്രീയമായി  ഓര്‍ത്തഡോക്സ് സഭ ഇപ്പോള്‍ സനാഥരാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ക്ലിഫ് ഹൗസില്‍ കേരളാ മുഖ്യ മന്ത്രിയുമായി കൂടിക്കഴ്ച നടത്തിയ ശേഷം കാതോലിക്കാ ബാവാ മാധ്യമങ്ങളോട് സംസാരിച്ചു. സത്യപ്രതിഞ്ജയ്‌ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും പരിശുദ്ധ ബാവ പറഞ്ഞു. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധ ബാവ ആശംസ അറിയിച്ചു.  ഞങ്ങളെ കരുതുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത് എന്നും മുന്‍പ് ഞങ്ങള്‍ അനാഥരായിരുന്നു, എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമായി സനാഥരാണെന്നും മുഖ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കാതോലിക്കാ ബാവാ പറഞ്ഞു.  സഭാതര്‍ക്കം പോലുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല.  സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *