തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

45കോട്ടയം : ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട തലമുറ സംഗമം 2016-ന്‍റെ ഉദ്ഘാടനം 2016 ജൂണ്‍ 14-ന് കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് , യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം തലമുറസംഗമം സംഘടിപ്പിക്കുന്നത്. ഡല്‍ഹി ഭദ്രാസനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചതിനു ശേഷം, കേരളത്തിലും രാജ്യത്തിന്‍റെ മറ്റ് ഇടങ്ങളിലുമായി പാര്‍ക്കുന്നവരും, ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുമായ വൈദികരും അത്മായരും ഒത്തുചേരുന്ന അപൂര്‍വവേദിയാണ് തലമുറസംഗമം.

Comments

comments

Share This Post

Post Comment