ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കായി ഷിക്കാഗോയിൽ പ്രത്യേകം സെമിത്തേരി

60ഷിക്കാഗോയിൽ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി സ്വന്തമായി. ഷിക്കാഗോ സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ഷിക്കാഗോയിലും  സമീപപ്രദേശങ്ങളിലുമുള്ള  മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി എന്ന ആശയം രൂപപ്പെടുത്തിയത്. ഷിക്കാഗോ ഒഹയർ എയർപോർട്ടിനും ഹൈവേ 294 നും സമീപത്തായി ഏദൻ മെമ്മോറിയൽ സെമിത്തേരിയിൽ  പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഓർത്തോഡോക്സ്  സെമിത്തേരിയുടെ കൽക്കുരിശ് പ്രതിഷ്ഠാ ശുശ്രൂഷകർമ്മം ജൂലൈ 3 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കരമെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ് സഹകാർമ്മികത്വം വഹിക്കും

Comments

comments

Share This Post

Post Comment