യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഡിസ്ട്രിക്ട് മീറ്റിങ്

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഡിസ്ട്രിക്ട് മീറ്റിങ് ജൂണ്‍ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ സീതത്തോട് മാര്‍ ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഡിസ്ട്രിക്ട് പ്രസിഡന്‍റ് റവ.ഫാ.ജോസഫ് സാമുവേലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ڇമൗനത്തിന്‍റെ സൗന്ദര്യംڈ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര യുവജനപ്രസ്ഥാനം കോ-ഓര്‍ഡിനേറ്റര്‍ റവ.ഫാ.ബിജോ രാജന്‍, അഭിഷേക് മാത്യൂസ് മഠത്തേത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. റവ.ഫാ.യൂഹാനോന്‍ ജോണ്‍, റവ.ഫാ.എബി വര്‍ഗീസ്, ശ്രീ.അനു വര്‍ഗീസ്, മിന്‍റാ മറിയം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment